
കുവൈത്തിൽ സെപ്റ്റംബർ 7-ാം തീയതി (ഞായർ) രാത്രി അപൂർവമായ ഒരു പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ മറയുന്നതിനാൽ ഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിൽ തെളിയും, അതിനാൽ ഇത് “ബ്ലഡ് മൂൺ” എന്നും വിളിക്കപ്പെടുന്നു.
ഈ ദൃശ്യം തുറസ്സായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ ഭാഗങ്ങളിൽ, നഗ്നനേത്രങ്ങളാൽ സുരക്ഷിതമായി കാണാം. നേരിട്ടോ, ടെലിസ്കോപ്പ്, ബൈനോകുലർ എന്നിവ ഉപയോഗിച്ചും ഇത് കാണാവുന്നതാണ്.
കുവൈത്ത് സർവകലാശാലയും അൽ-അജരി സയന്റിഫിക് സെന്ററും ചേർന്ന് പൊതുജനങ്ങൾക്ക് വേണ്ടി പ്രത്യേക നിരീക്ഷണ പരിപാടിയും ഒരുക്കിയിട്ടുണ്ട്. ഈ പരിപാടിയിൽ വിദേശ സ്ഥാനപതികളുടെ പ്രതിനിധികളും, വിദ്യാർത്ഥികളും, ജ്യോതിശാസ്ത്രത്തിൽ താൽപ്പര്യമുള്ളവരും പങ്കെടുക്കും. പരിപാടി ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ രാത്രി 10.30 വരെ തുടരും.
Source: Arabtimes
Leave a Reply