
കുവൈറ്റിൽ ഇപ്പോൾ പ്രൈവറ്റ്-സെക്റ്റർ വിദേശ തൊഴിലാളികൾക്ക് രാജ്യത്തിനു പുറത്തേക്കുള്ള യാത്രയ്‌ക്ക് മുൻപ് എക്സിറ്റ് പെർമിറ്റ് ആവശ്യമാണ്. സാധാരണയായി തൊഴിലാളി സാഹേൽ ആപ് വഴിയാണ് അപേക്ഷിക്കേണ്ടത്, തൊഴിലുടമ ഇത് അംഗീകരിച്ചശേഷം പെർമിറ്റ് ലഭിക്കും.
എന്നാൽ മൊബൈൽ ഫോൺ ഇല്ലാത്ത, ആപ് ഉപയോഗിക്കാനാകാത്ത ജോലിക്കാർ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങൾ വന്നാൽ അഷൽ (Ashal) പോർട്ടൽ, സഹേൽ ബിസിനസ് ആപ്പ് എന്നിവ വഴി കമ്പനിക്ക് തൊഴിലാളിക്ക് വേണ്ടി എക്സിറ്റ് പെർമിറ്റ് ലഭ്യമാക്കാൻ കഴിയും
ഇതിൽ ഏതെങ്കിലും തരത്തിൽ ഉള്ള അനാവശ്യ തടസ്സം ഉണ്ടായാൽ, തൊഴിലാളിക്കു PAM (പബ്ലിക് അതോറിറ്റി ഫോർ മാൻപവർ) വഴി പരാതി സമർപ്പിക്കാനുള്ള സൗകര്യം ഉണ്ട്.
Source: Arabtimes
Leave a Reply